Categories: kannurKERALA

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു, ശബ്ദം കേട്ട് 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവില്‍

&NewLine;<p class&equals;"wp-block-paragraph">കണ്ണൂർ&colon; കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുളള പടക്കങ്ങളുടെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍&period;അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്ബതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്&period; ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്&period; ഒപ്പം ബാന്റ് സെറ്റും ഉണ്ടായിരുന്നു&period;ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു&period; &&num;8216&semi;ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്&period; വൻ ശബ്ദത്തില്‍ പൊട്ടിത്തെറിയാണുണ്ടായത്&period; പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി&period; അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്&period; പിറ്റേദിവസം&comma; തിങ്കളാഴ്ചയായിരുന്നു കല്യാണം&period; അന്ന് വൈകിട്ട് വരൻ ഇറങ്ങുന്ന സമയത്തും സമാനമായ രീതിയില്‍ വലിയ പടക്കങ്ങള്‍ പൊട്ടിച്ച്‌ ആഘോഷമുണ്ടായി&period; വൻ പൊട്ടിത്തെറിയാണ് ഈ സമയത്തും ഉണ്ടായത്&period; ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി&period; 10 മിനിറ്റോളം ആ രീതിയില്‍ തുടർന്നു&period; ശേഷം അനക്കമില്ലാതായി&period; കാലിന് അടിയില്‍ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും&period; അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷം രാത്രിയിലും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു&period; ഈ സമയത്താണ് കുഞ്ഞിന് കൂടുതല്‍ പ്രശ്നങ്ങളുണ്ടായത്&period;<br>ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു&&num;8217&semi;&period; എന്നാല്‍ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുളള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുളള ആഘോഷം&period; നടപടിയാവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്&period; മകള്‍ക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

38 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

41 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago