EDAPPAL

സമര പ്രചരണ വാഹന ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി

എടപ്പാൾ: സ്കീം വർക്കേഴ്സ് സംയുക്ത സമിതി (സി ഐ ടി യു)യുടെ സമര പ്രചരണ വാഹന ജാഥയ്ക്ക് എടപ്പാളിൽ സ്വീകരണം നൽകി. സ്കീം വർക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിക്കുക, തൊഴിലിനും കൂലിക്കും സംരക്ഷണം നൽകുക, ഇ എസ് ഐ പി എഫ് ആനുകൂല്യങ്ങൾ നൽകുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ സംഘടിപ്പിച്ചത്.

ധനലക്ഷ്മി അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് എം.ബി ഫൈസൽ, ജാഥ ക്യാപ്റ്റൻ കെ.പി വിജയ, വൈസ് ക്യാപ്റ്റൻ കെ.ശാലിനി, മാനേജർ ഷൈലജ മണികണ്ഠൻ, ബബിത, എം.മുരളീധരൻ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button