Local newsPERUMPADAPP
കണ്ടെയിൻമെന്റ് സോണിൽ കൂട്ടംകൂടി കവടികളി;പൊലീസെത്തി കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ ഒരാൾ പോസിറ്റീവ്

പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കവടി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്.കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടിയിലാണ് വൈകുന്നേരം ഒമ്പതോളം ആൾക്കാർ കൂടിയിരുന്ന് കോവിഡ് മാനദണ്ഡങ്ങൾ
പാലിക്കാതെ കവടി കളിച്ചത്.കോവിഡ്
പ്രോട്ടോകോൾ ലംഘനത്തിന്
ഇവർക്കെതിരെ പെരുമ്പടപ്പ് പോലീസ്
കേസെടുക്കുകയും പോസിറ്റീവായ ആളെ ഡിസിസിയിലേക്ക് മാറ്റി.മറ്റുള്ളവരെ നിരീക്ഷണത്തിൽ
പറഞ്ഞയച്ചു.
