കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക
എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ പറയുന്നു.
വിഷു കണിയിലെ പ്രധാന ഘടകമായ വെള്ളരിക്ക് വിപണിയിൽ വലിയ ആവശ്യമാണ്. ഇതോടെ വരവ് വെള്ളരിക്കും കിലോയ്ക്ക് ഏകദേശം 30 രൂപവരെ വിലയുണ്ട്. സംസ്ഥാനത്ത് ഉൽപ്പാദനം കുറഞ്ഞതാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്ന് വിലയിരുത്തുന്നു. മുദ്ര ന്യൂസ്.“വിഷു അടുത്തതോടെ ആവശ്യകത കൂടിയിട്ടുണ്ട്. നാട്ടിൽ ഉൽപ്പാദനം കുറവായതിനാൽ വില കൂടി,” എന്ന് വ്യാപാരികൾ പറയുന്നു. അതേസമയം സാധാ വെള്ളരിക്ക് 40 രൂപയോളം വില നിലനിൽക്കുന്നു. വിഷുക്കണി ഒരുക്കുന്നതിനുള്ള കണിവെള്ളരിയ്ക്കാണ് കൂടുതൽ ഡിമാൻഡ്.
വിലവർധന കർഷകർക്ക് ആശ്വാസമാകുമ്പോൾ, വിഷു മുന്നോടിയായി ഉപഭോക്താക്കൾക്ക് ആശങ്കയാകുകയാണ്. വിഷു അടുക്കുന്നതോടെ കണിവെള്ളരിയുടെ വില ഇനിയും ഉയരുമെന്നാണു സൂചന.
ഫോട്ടോ: എറവറാംകുന്ന് പൈതൃക കർഷക സംഘം നടത്തിയ കണിവെള്ളരി വിളവെടുപ്പ്