കടവലൂർ
കടവല്ലൂർ കല്ലുംപുറത്ത്കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടവല്ലൂർ കല്ലുംപുറത്ത്കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കല്ലുംപുറം ചാലിശ്ശേരി റോഡിൽ മേനോത്ത് വളപ്പിൽ ഷാജിയുടെ മകൻ 20 വയസ്സുള്ള അഫ്ത്താബിൻ്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.കല്ലുംപുറം ചെഗുവേര റോഡിൽ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ബാംഗ്ലൂരിൽ ബിബിഎയ്ക്ക് പഠിക്കുകയാണ്അഫ്താബ്.വെക്കേഷന് വീട്ടിൽ വന്നതാണ്.കുന്നംകുളത്ത് നിന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.ഞായറാഴ്ച എട്ടുമണിമുതലാണ് അഫ്താവിനെ കാണാതായത്.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.സംഭവത്തില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
