CHANGARAMKULAMLocal news

കടവല്ലൂരിൽ കിണറ്റിൽ വീണ വീട്ടമ്മയെ നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി

പെരുമ്പിലാവ് :കിണറ്റിൽ വീണ വീട്ടമ്മയെ നാട്ടുകാരും കുന്നംകുളം അഗ്നി രക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.കടവല്ലൂർ ഇന്ദിരാജി സ്റ്റോപ്പിന് സമീപം പുത്തൻപീടികയിൽ  നബീസയെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.ആഴമേറിയ കിണറ്റിൽ വീണ വീട്ടമ്മ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്

സംഭവം അറിഞ്ഞ് ഓടികൂടിയ നാട്ടുകാരിൽ മൂന്നുപേർ ഉടൻതന്നെ കിണറ്റിൽ ഇറങ്ങുകയും തുടർന്ന് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാ ഉദ്ധ്യോഗസ്ഥരുടെ സഹായത്തോടെ കരക്ക് കയറ്റുകയും ആയിരിന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, സീനിയർ അഗ്നി രക്ഷാസേന ഓഫീസർ രവീന്ദ്രൻ,അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ വിപിൻ, പി. ലൈജു, എം. ജി ശ്യാം, ആർ. കെ ജിഷ്ണു, ടോണി ജോസ്, സി. ഹരികുട്ടൻ, നിഖിൽ ശ്രീനിവാസ്, കെ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിൽ വല ഉപയോഗിച്ചാണ് വീട്ടമ്മയെ കരക്ക് കയറ്റിയത്.കിണറ്റിൽ നിന്ന് കയറ്റിയ വീട്ടമ്മയെ പിന്നീട് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button