Uncategorized
കടലാക്രമണ മേഖലകൾ എം.എൽ.എ. സന്ദർശിച്ചു
പൊന്നാനി താലൂക്കിലെ വിവിധ കടലാക്രമണം രൂക്ഷമായ മേഖലകളിൽ എം.എൽ.എ. പി. നന്ദകുമാർ സന്ദർശിച്ചു. കടലാക്രമണത്തിൽ നിന്നും സംരക്ഷണമെന്നോണം പൊന്നാനി താലൂക്കിലെ കടലോര മേഖലക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെളിയംകോട്, പെരുമ്പടപ്പ് മേഖലയിലെ കടലോരത്ത് അദേഹം സന്ദർശനം നടത്തി. പി.എം. ആറ്റുണ്ണി തങ്ങൾ, ടി. സത്യൻ, ഹുസൈൻ പാടത്തകായിൽ, താഹിർ , വി.എം. റാഫി ത്യടങ്ങിയവർ അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.