THAVANUR
കടകശ്ശേരി ഐഡിയൽ ഹൈസ്കൂൾ വിഭാഗംആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചു
തവനൂർ: കടകശ്ശേരി ഐഡിയൽ ഹൈസ്കൂൾ വിഭാഗം സംഘടിപ്പിച്ച ആർട്ട് വർക്കുകളുടെ പ്രദർശനം മുവായിരത്തോളം വിദ്യാർത്ഥികൾ സന്ദർശിച്ചു,
അലങ്കാര വസ്തുക്കൾ, ആഭരണങ്ങൾ, എംബ്രോയ്ഡറി ചെയ്ത കുഞ്ഞുടുപ്പുകൾ, അഗർബത്തികൾ, ചകിരി കൊണ്ടും തുണികൊണ്ടും നിർമിച്ച ചവിട്ടികൾ, ചോക്കുകൾ, പൂക്കൾ തുടങ്ങി വിദ്യാർത്ഥികൾ കൈകൊണ്ട് നിർമിച്ച അനേകം ആർട്ട് വർക്കുകളും ഉൽപന്നങ്ങളും ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം നേടിയ ഇനങ്ങളുമാണ് പ്രദർശിപ്പിച്ചത്.
ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ് ഉദ്ഘാടനം ചെയ്തു. ഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ്, ഡ്രോയിംഗ് ടീച്ചർ ബിന്ദു നായർ, സിന്ധു ദിനേശ്, തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ നിബ്രാസ്, ദിൽന, അസ്ലിയ, സിൻഷ, ഹിസാന, ഷെഫിൻ, ചന്ദ്രിക, തുടങ്ങിയവർ നേതൃത്വം നൽകി