കഞ്ചാവും എം.ഡി.എം.എയും ആയി പൊന്നാനി സ്വദേശി പടിയില്‍
പൊന്നാനി: അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍പെട്ട മയക്കുമരുന്ന് എം.ഡി.എം.എയും കഞ്ചാവുമായി പൊന്നാനി സ്വദേശി പടിയില്‍. പൊന്നാനി തൃക്കാവ് സ്വദേശി കുന്നത്തകത്ത് ഹൗസിൽ ദില്‍ഷാദിനെയാണ് (29)
പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ഇസ്പെക്ടര്‍ വിനോദ് വലിയാറ്റൂരി െൻറയും ജില്ല ആൻറി നാര്‍കോട്ടിക് സ്ക്വാഡി െൻറയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പൊന്നാനി കര്‍മ റോഡ് ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെ ഇയാള്‍ പിടിയിലായത്. വിപണിയില്‍ ഏകദേശം ഒരുലക്ഷം രൂപയോളം വില വരുന്ന 20 ജി.ആര് മോളം എം.ഡി.എം.എയും ചില്ലറ വിൽപനക്കായി തയാറാക്കിയ കഞ്ചാവു പാക്കറ്റുകളുമാണ് പ്രതിയില്‍നിന്ന് കണ്ടെത്തിയത്.
ആവശ്യക്കാര്‍ക്ക് എം.ഡി.എം.എ തൂക്കി നല്‍കാനുള്ള ഡിജിറ്റൽ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10ഓളം പാക്കറ്റ് ഒ സി ബി പേപ്പറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.