Local newsMALAPPURAM
ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട:രണ്ട് പേര്‍ പിടിയില്‍
മലപ്പുറം:വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ MDMA യുമായി രണ്ടു പേരെ പോലീസ് പിടികൂടി.പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26), പാലാങ്കര വടക്കേ കൈ സ്വദേശി ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 71.5 ഗ്രാം MDMA യും , 10 ലക്ഷം രൂപ വിലവരുന്ന 227 gram തൂക്കമുള്ള സ്വർണ്ണ കട്ടിയും പിടിച്ചെടുത്തു.കഴിഞ്ഞ 19 ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.