Categories: Uncategorized

ഓപ്പൻഹെയ്മറിലെ മലയാളി

മലപ്പുറം : ക്രിസ്റ്റഫർ നോളന്റെ പുതിയ ഹോളിവുഡ് സിനിമ ‘ഓപ്പൻഹെയ്മർ’ ലോകമെങ്ങും കോടികൾ വാരുമ്പോൾ ഒരു മലയാളി ഹൃദയം സന്തോഷംകൊണ്ട് തുടികൊട്ടുന്നുണ്ട്. ഈ ബ്രഹ്മാണ്ഡ സിനിമയുടെ ഡിജിറ്റൽ കലാകാരന്മാരിൽ ഒരാളായ കണ്ണൂർ മമ്പറം സ്വദേശി രനിത്താണത്. സിനിമയിൽ ചില രംഗങ്ങളുടെ ഡിജിറ്റൽ ജോലികൾ ചെയ്തത് രനിത്താണ്.ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ റോബർട്ട് ഓപ്പൻഹെയ്മറിന്റെ ജീവിതകഥയാണ് ഓപ്പൻഹെയ്മർ എന്ന സിനിമ. ബെംഗളൂരുവിലെ ‘ഡിനെഗ്’ എന്ന കമ്പനിക്കാണ് ഇതിന്റെ ചില ഡിജിറ്റൽ ജോലികളുടെ കരാർ ലഭിച്ചത്. ഈ കമ്പനിയിലെ ഡിജിറ്റൽ കലാകാരനാണ് രനിത്ത്. അങ്ങനെയാണ് ഇതിന്റെ ഭാഗമായത്. ആകാശമടക്കമുള്ള ചില പശ്ചാത്തലങ്ങളുടെ മാറ്റങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. എന്നാൽ ഇതുവരെ ഈ സിനിമകാണാൻ കഴിഞ്ഞിട്ടില്ലെന്ന് രനിത്ത് പറയുന്നു. ലോകമെങ്ങും പ്രചരിക്കുന്ന ഓപ്പൻഹെയ്മറിന്റെ പോസ്റ്ററിൽ ഇദ്ദേഹത്തിന്റെ പേരുണ്ട്.സിനിമാ മേഖലയിലെ ഡിജിറ്റൽ ജോലികളാണ് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. നേരത്തേ മറ്റു രണ്ടു കമ്പനികളിൽ ജോലിചെയ്തിരുന്നു. ‘പുലിമുരുകൻ’ അടക്കം ചില മലയാള സിനിമകളിലും ഒട്ടേറേ തമിഴ് സിനിമകളിലും പ്രവർത്തിച്ചു. ഹോളിവുഡ് സിനിമകളായ ദ വിച്ചർ, നൈറ്റ് ടീത്ത്, നൈറ്റ് ബുക്ക്, റസിഡന്റ് ഈവിൾ, തേർട്ടീൻ ലൈവ്‌സ് എന്നിവയിലൊക്കെ രനിത്തിന്റെ കൈയൊപ്പുണ്ടായിരുന്നു.

ആനിമേഷൻ ടെക്‌നോളജി കോഴ്‌സ് കഴിഞ്ഞ് തലശ്ശേരി സ്കൂൾഓഫ് ആർട്‌സിൽനിന്ന് ഡിപ്ലോമയും നേടിയാണ് ഇദ്ദേഹം ഡിജിറ്റൽ രംഗത്തേക്കുവരുന്നത്. ഭാര്യ നീഹാരയും ഇതേ മേഖലയിൽത്തന്നെ ജോലിചെയ്യുന്നു. മമ്പുറം കീഴത്തൂർ വീട്ടിൽ രാഘവന്റേയും അനിതയുടേയും മകനാണ്. 2021-ൽ ഇറങ്ങിയ സയൻസ് ഫിക്‌ഷൻ സിനിമയായ ‘ഡ്യൂൺ’ രണ്ടാംഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ രനിത്ത്.

Recent Posts

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

2 hours ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

3 hours ago

ജില്ലയിൽ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…

3 hours ago

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

4 hours ago

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…

5 hours ago

ഷോക്കടിക്കും! സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു.

             തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…

5 hours ago