CHANGARAMKULAM

ഔഷധ നെല്ലിനമായ രക്തശാലി കൃഷി വിപുല പെടുത്താൻ പൈതൃക കർഷക സംഘം


ചങ്ങരംകുളം:കഴിഞ്ഞ വർഷം തുടക്കം കുറിച്ച രക്തശാലി കൃഷിഈ വർഷവും വിപുല പെടുത്താനാണ് പൈതൃക കർഷക കൂട്ടായ്മയുടെ തീരുമാനം. നിരവധി ഔഷധ ഗുണങ്ങളുള്ള ഈ നെല്ലിനം കൃഷി ചെയ്ത് അരിയാക്കി ചങ്ങരംകുളത്തുള്ള പൈതൃക ഇക്കോ ഷോപ്പിലൂടെയാണ് വിഭണനം നടത്തുന്നത്. വിത്ത് ആവിശ്യം ഉള്ളവർക്കും നൽകുന്നുണ്ട്.ഒന്നര ഏക്കറിൽ ആണ് ഈ വർഷം കൃഷി ചെയ്യുന്നത്.
രക്തശാലി അരിയുടെ പ്രധാന ഗുണങ്ങൾ ഇവയാണ്: രക്തകോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വിളർച്ച പരിഹരിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് ഉപകരിക്കുന്നു. പ്രമേഹം, കാൻസർ സാധ്യത കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഈ അരി നല്ലതാണ്.
ഇതു കൂടാതെ ഔഷധ നെല്ലിന മായ കറുത്ത നവര, നവര, എന്നിവയും, 14 ഏക്കറിൽ പൗർണമി നെല്ലിനവും ഈ കൂട്ടായ്മ കൃഷി ചെയ്യുന്നുണ്ട്. വിത്തിനും, അരിക്കും ആവിശ്യം മുള്ളവർക്ക് ബന്ധപെടാം, ഫോൺ :+919947890889,
9400212928

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button