CHANGARAMKULAM

ഓണാഘോഷത്തിനൊരുങ്ങി ചിയാനൂർ മോഡേൺ ക്ലബ്

ചങ്ങരംകുളം:വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ചിയാനൂർ മോഡേൺ ക്ലബ് പ്രവർത്തകർ.കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങി കിടന്ന ഓണാഘോഷമാണ് ഇത്തവണ വിപുലമായി ആഘോഷിക്കാനൊരുങ്ങുന്നത്.ചിയാനൂർ മോഡേൺ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജലോത്സവം എന്ന പേരിൽ വിപുലമായ ഓണാഘോഷം നടന്ന് വന്നത്.എന്നാൽ ലക്ഷങ്ങൾ മുടക്കി നവീകരിച്ച പ്രദേശത്തെ ഏറ്റവും വലിയ നീന്തൽ കുളത്തിൽ പായൽ വന്ന് മൂടിയതും പിന്നീട് വന്ന കോവിഡ് നിയന്ത്രണങ്ങളും ഓണാഘോഷം നിശ്ചലമാക്കുകയായിരുന്നു.പതിവായി നടന്നിരുന്ന നീന്തൽ മത്സരങ്ങളും,കമ്പവലി,ഉറിയടി,മഡ് ഫുട്ബോൾ അടക്കമുള്ള കലാ കായിക മത്സരങ്ങളും ഇത്തവണ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.ചിറകുളത്തിൽ നിറഞ്ഞ് കിടന്ന മാലിന്യങ്ങളും പായലുകളും മോഡേൺ ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തതോടെ ഇത്തവണ നീന്തൽ മത്സരങ്ങളും ഭംഗിയായി നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലബ് പ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button