MALAPPURAM
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണിയിൽ പരിശോധന ശക്തമാക്കും ജില്ല കലക്ടർ


മലപ്പുറം: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണിയിൽ പരിശോധന ശക്തമാക്കുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു. പൊതുവിതരണം, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എല്ലാ താലൂക്കുകളിലും രൂപീകരിച്ച സ്‌ക്വാഡുകൾ പൊതു വിപണിയിൽ ഉടനീളം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
