Local newsVATTAMKULAM

‘ഓണത്തിനൊരു മുറം ചെണ്ടു മല്ലി’ പദ്ധതിയ്ക്ക് തുടക്കമിട്ടു

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ബഡ്സ് സ്കൂളും, പഞ്ചായത്തും സംയുക്തമായി “ഓണത്തിനൊരു മുറം ചെണ്ടു മല്ലി “എന്ന ആശയം പ്രയോഗവത്കരിക്കുന്നതിന്റെ ഭാഗമായി പൂച്ചെടി നട്ടുപിടിപ്പിക്കൽ പദ്ധതി,പൂച്ചെടി നട്ടുകൊണ്ട് തുടക്കമിട്ടു,
ഇതൊരു വലിയ സന്ദേശമായി എടുത്തുകൊണ്ടു, ബഡ്സ് സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ഉദ്ഘടന വേളയിൽ സ്കൂളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി ഒരു വിപണന കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട് ,അടുത്ത് തന്നെ നമ്മുടെ പാർലിമെന്റ് അംഗം ഇ, ടി, മുഹമ്മദ്‌ ബഷീർ അവർകൾ ഉദ്ഘാടനം നിർവഹിക്കുന്നതാണ്,
മാനസിക വെല്ലുവിളികൾ നേരിടുന്നവരും, അംഗ പരിമിതരുമായ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളെ ഇത്തരം ക്രിയാത്മകമായ പ്രവർത്തങ്ങളിൽ സജീവമാക്കി, അവരുടെ കുറവുകളെ ഓർത്തു അപകർഷത ബോധത്തിലേക്കു പോകാതെ, അവരുടെ മനസുകൾക്ക് ഊർജം നൽകി, എല്ലാവരെയും പോലെ തങ്ങൾക്കും ഈ സമൂഹത്തിൽ ഒരിടമുണ്ടെന്ന ബോധ്യത്താൽ അവരിൽ ആത്മവിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കാനും,നമ്മൾ എല്ലാവരും മുന്നോട്ടു വരണമെന്നും, നമ്മെകൊണ്ടാവും വിധം അവരെ ചേർത്തുപിടിക്കണ്ടത് മാനവികതയുടെ മഹത്തായ സേവനമാണെന്നും, ഇതിനായി എല്ലാവരുടെയും കൂട്ടായ പങ്കാളിതമുണ്ടാകണമെന്നും പൂച്ചെടി നടീൽ ഉദ്ഘാടനം നിവഹിക്കുന്ന വേളയിൽ പ്രസിഡന്റ്‌, മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു, പി ടി എ, പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, മെമ്പർ അക്‌ബർ പനച്ചിക്കൽ, ഗിരിജ ടീച്ചർ, ഷീല ടീച്ചർ, അഹമ്മദ് മൂതൂർ, മുജീബ്, എന്നിവർ ആശംസകൾ നേർന്നു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button