MALAPPURAM
ഒഴിവാക്കിയതും കളഞ്ഞുപോയതുമായ വാഹനങ്ങളുടെ ബാധ്യതകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

മലപ്പുറം:മോഷണം പോയതോ ഉപേക്ഷിച്ചതോആയ വാഹനങ്ങളുടെ
ബാധ്യതകൾ ഇല്ലാതാക്കാൻ മോട്ടോർ വാഹനവകുപ്പ് അവസരംനൽകുന്നു.
2016 മാർച്ച് 31 നു ശേഷം നികുതി അടച്ചിട്ടില്ലാത്ത വാഹനങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ബാധ്യതകൾ ഒഴിവാക്കാം.2022 മാർച്ച് 31 വരെയാണ് പദ്ധതിയുടെകാലാവധി.കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് മോട്ടോർ വാഹനവകുപ്പ് വിവരം പുറത്തുവിട്ടത്.കൂടുതൽ വിവരങ്ങൾക്ക് ആര് ടി ഓഫീസുമായി ബന്ധപ്പെടാമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
