MALAPPURAM
ഒൻപതുവയസുകാരിയെ പീഡിപ്പിച്ചുകൊന്നു : പ്രതിയുടെ വധശിക്ഷയ്ക്ക് എതിരെയുള്ള ഹർജി ഇന്ന് സുപ്രിം കോടതിയിൽ


മലപ്പുറം നിലമ്പൂരിൽ ഒൻപതുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന അബ്ദുൾ നാസർ വധശിക്ഷയ്ക്ക് എതിരെ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. 2012 ൽ മകളുടെ കൂട്ടുകാരിയായ 9 വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ നാസറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
2012 ഏപ്രിൽ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ഏഴ് മണിക്ക് മദ്രസയിലേക്ക് പോകുമ്പോൾ അയൽവാസിയായ പ്രതി നാസർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മഞ്ചേരി സെഷൻസ് കോടതി ജഡ്ജി പി.കെ ഹനീഫ ആണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഹൈക്കോടതി ശിക്ഷ ശരിവച്ചു. തുടർന്നാണ് അബ്ദുൾ നാസർ സുപ്രിം കോടതിയെ സമീപിച്ചത്. വധശിക്ഷക്ക് പുറമേ അബ്ദുൾ നാസറിന് ഏഴുവർഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.
