ഇര്‍ഷാദ് വധം; പ്രതിയുമായി ആനക്കര കുമ്പിടി ഭാഗത്ത് തെളിവെടുപ്പ് നടത്തി

കൊലക്ക് ഉപയോഗിച്ച കയറും വസ്ത്രങ്ങളും ഫോട്ടോയും വിവിധ രേഖകളും കണ്ടെടുത്തു
എടപ്പാള്‍: പന്താവൂര്‍ സ്വദേശിയായ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രധാന പ്രതി സുഭാഷുമായി തുടര്‍ച്ചയായ രണ്ടാം ദിവസവും അന്യേഷണസംഘം തെളിവുകള്‍ ശേഖരിച്ചു. പ്രതിയുമായി ആനക്കര നീലിയാട് ഭാഗത്താണ് തെളിവെടുപ്പ് നടത്തിയത്. ഡ്രസ്സും കൊലയ്ക്കുപയോഗിച്ചെന്ന് കരുതുന്ന കയറും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു.
തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്യേഷണ സംഘമാണ് തെളിവെടുപ്പിനെത്തിയത്.നീലിയാട് ആനക്കര റോഡിൽ നിന്നുമാണ് ബാഗില്‍ ആക്കി ഉപേക്ഷിച്ച ഇര്‍ഷാദിന്റെതെന്ന് കരുതുന്ന വസ്ത്രങ്ങള്‍,വാച്ച്, അടക്കമുള്ളവ പോലീസ് കണ്ടെത്തിയത്.ആധാർ കാർഡ് അടങ്ങുന്ന വിവിധ രേഖകളും പോലീസ് കണ്ടെടുത്തു.പ്ളാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച കൊലയ്ക്ക് ഉപയോഗിച്ചെന്ന് കരുതുന്ന പ്ലാസ്റ്റിക് കയറും സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.സിഐ ബഷീര്‍ ചിറക്കല്‍,എസ്ഐ ഹരിഹരസൂനു,സ്ക്വോഡ് അംഗം രാജേഷ്,തുടങ്ങിയവരാണ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്.

