Categories: EDAPPAL

ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകും; മന്ത്രി പി രാജീവ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220729-WA0021-821x1024&period;jpg" alt&equals;"" class&equals;"wp-image-21833"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൂറ്റനാട്&colon; ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു&period; വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാവന്നൂരിലെ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന തൃത്താല ആയുര്‍വേദ പാര്‍ക്ക് ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം&period; ആയുര്‍വേദ പാര്‍ക്കിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹം സംരഭകരോട് പറഞ്ഞു&period; ഇത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം അറിയിക്കാനും&period; പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി&period; ഇതിനായി ആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍&comma; ജില്ലാ കലക്ടര്‍&comma; കിന്‍ഫ്ര&comma; ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍&comma; വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്‍കി&period; പദ്ധതി കിന്‍ഫ്ര ഏറ്റെടുത്ത് നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിന് സംരംഭകരുടെയും പഞ്ചായത്ത് സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്&period; സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ് നല്‍കും&period; പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെ അനുവദിക്കും&period; അനുമതികള്‍ക്കായി സിംഗിള്‍വിന്റോ സംവിധാനം ഏര്‍പ്പെടുത്തും&period; വ്യവസായ പാര്‍ക്കിനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും&period; പാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ സംരംഭകര്‍ക്ക് തീരുമാനിക്കാനാകും&period; ആയുര്‍വേദ ഉത്പന്നങ്ങളുടെ ടെസ്റ്റിംഗ്&comma; റിസര്‍ച്ച് ഡോക്യുമെന്റേഷന്‍&comma; ഉത്പാദനവുമായി ബന്ധപ്പെട്ട് ആയുര്‍വേദ അക്കാദമികളുമായുള്ള സഹകരണം എന്നിവക്കുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു&period; ആയുര്‍വേദ പാര്‍ക്കിന്റെ പ്രവര്‍ത്തനവും ഉത്പ്പന്ന നിര്‍മ്മാണവും അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാവണം&period; ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്&period; ആയുര്‍വേദ പാര്‍ക്കില്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കും&period; ആയുര്‍വേദ പാരമ്പര്യവും നിരവധി സ്ഥാപനങ്ങളുമുള്ള തൃത്താലയ്ക്ക് ആയുര്‍വേദ പാര്‍ക്കിലൂടെ വലിയ സാധ്യതകളാണുള്ളത്&period; ആയുര്‍വ്വേദ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനമുണ്ട്&period; ഇന്റര്‍നാഷണല്‍ ആയുര്‍വേദ മാതൃകയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്&period; രണ്ടാമതായി തൃത്താലയില്‍ കൂടി ഒരു കേന്ദ്രം ആരംഭിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു&period; യോഗത്തില്‍ തൃത്താല എം&period;എല്‍&period;എയും നിയമസഭാ സ്പീക്കറുമായ എം&period;ബി രാജേഷ് അധ്യക്ഷനായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃത്താലയുടെ ആയുര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യം&semi; സ്പീക്കര്‍ എം&period;ബി രാജേഷ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃത്താലയുടെ ആയൂര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുകകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് തൃത്താല ആയുര്‍വേദ പാര്‍ക്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു&period; തൃത്താലയുടെ ആയുര്‍വ്വേദ രംഗത്തെ പാരമ്പര്യവും പൈതൃകവും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് നടപ്പിലാക്കുക&period; ഇത് തൃത്താലയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പ്രധാനപങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍&comma; നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍&comma; തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി&period;പി റജീന&comma; കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍&period; ഷറഫുദ്ധീന്‍&comma; ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കുഞ്ഞുണ്ണി&comma; ഷാഹിദാ&comma; ജനാര്‍ദ്ദനന്‍&comma; ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി&comma; വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീസ്&comma; കിന്‍ഫ്ര എം&period;à´¡à´¿ സന്തോഷ് കോശി&comma; ജനറല്‍ മാനേജര്‍&comma; വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍&comma; വിവിധ ആയുര്‍വേദ സ്ഥാപന പ്രതിനിധികളായ നീലകണ്ഠന്‍&comma; കൃഷ്ണദാസ്&comma; സുഗീര&comma; ശ്രീജിത്ത്&comma; പുരുഷോത്തമന്‍&comma; രഞ്ജിത്ത്&comma; ഡോ&period; മണികണ്ഠന്‍&comma; ഡോ&period; വിജിത്ത്&period; ഡോ&period; വിനോദ്കുമാര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി

മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ…

2 hours ago

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദം: റിട്ടേണിംഗ് ഓഫിസര്‍ക്കെതിരേ നടപടിയെടുത്തില്ലെന്ന് യുഡിഎഫ്; നാളെ കോടതിയെ സമീപിക്കും

കോഴിക്കോട്: കോഴിക്കോട് സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യുഡിഎഫ്. നാളെ…

2 hours ago

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം.കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപം ഇന്നലെ ആയിരുന്നു അപകടം നടന്നത്.എറണാകുളത്തുനിന്നും…

5 hours ago

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിൽ കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വെെകിട്ട് ആറ് മണിവരെയാണ് പോളിംഗ്. തമിഴ്നാട്ടിലെ…

5 hours ago

മഅദിൻ മുദരിസ് അസ്‌ലം അഹ്‌സനി വാഹനാപകടത്തിൽ മരിച്ചു

യുവ പണ്ഡിതനും മഅ്‌ദിൻ അക്കാദമിയിലെ പ്രധാന മുദരിസുമായ അസ്‌ലം അഹ്‌സനി തലക്കടത്തൂർ(41)വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ വൈകുന്നേരം മലപ്പുറം മേൽമുറിയിൽ നടന്ന അപകടത്തിൽ…

5 hours ago