EDUCATION
ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ തുടങ്ങി
ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ തുടങ്ങി 23 ന് അവസാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി അർധ വാർഷികപരീക്ഷ ഇന്ന് തുടങ്ങി ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6 ന് അവസാനിക്കും. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 ൽ എസ്എസ്എൽസി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കണ്ടറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി.