SPECIAL

ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് മീറ്റിങ്ങിന് ചെന്നൈയിൽ സമാപനം; കേരളത്തിന് അഭിനന്ദനം

ചെന്നൈ: ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിലായി ചെന്നൈയിൽ നടന്ന ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ഉജ്ജ്വല സമാപനം. ഡെറാഡൂണിന് പിന്നാലെ നടന്ന ഐ.ജെ.യു എക്സിക്യൂട്ടീവ് യോഗത്തിൽ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഐ.ജെ.യു പ്രസിഡൻ്റ് ശ്രീനിവാസ റെഡ്ഡിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ജനറൽ ബൽവീന്ദർ സിങ്, മുൻ ദേശീയ പ്രസിഡൻ്റുമാരായ എസ്.എൻ സിൻഹ, ഹമർ ദേവുലപള്ളി എന്നിവരുൾപ്പെടെയുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാരവാഹികളും പ്രമുഖരും പങ്കെടുത്തു.
യോഗത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) പ്രവർത്തനങ്ങൾക്ക് ഐ.ജെ.യു എക്സിക്യൂട്ടീവ് യോഗത്തിൽ അഭിനന്ദന പ്രവാഹം ലഭിച്ചു. സംഘടനാ പ്രവർത്തന റിപ്പോർട്ട്, ഫിനാൻസ് റിപ്പോർട്ട്, സ്ക്രൈബ് ന്യൂസ് വരിക്കാരെ ചേർക്കൽ, സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പുതിയ ഐ.ഡി കാർഡ്, വെഹിക്കൾ സ്റ്റിക്കർ, പ്രമേയം എന്നിവയ്ക്കാണ് യോഗത്തിൽ ദേശീയ നേതൃത്വത്തിന് അഭിനന്ദനം ലഭിച്ചത്. കെ.ജെ.യു പുതിയ ഐ.ഡി കാർഡ് വിതരണോദ്ഘാടനം ദേശീയ പ്രസിഡൻ്റ് ശ്രീനിവാസ റെഡ്ഡി, മുൻ പ്രസിഡൻ്റ് എസ്.എൻ സിൻഹ, സെക്രട്ടറി ജനറൽ ബൽവീന്ദർ സിങ് എന്നിവർ സംസ്ഥാന പ്രസിഡന്റ് ജോസി തുമ്പാനത്ത്, ജനറൽ സെക്രട്ടറി എ.പി ഷഫീഖ്, ട്രഷറർ സി.എം ഷബീറലി, ദേശീയ കൗൺസിൽ അംഗങ്ങളായ പി.കെ രതീഷ്, ശിവശങ്കരപ്പിള്ള എന്നിവർക്ക് നൽകി നിർവഹിച്ചു. കെ.ജെ.യു സംസ്ഥാന കമ്മിറ്റിയുടെ പുതിയ വെഹിക്കൾ സ്റ്റിക്കർ വിതരണോദ്ഘാടനം തെന്നിന്ത്യൻ നായിക ഗൗതമി നിർവഹിച്ചു. കെ.ജെ.യു പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി എ.പി ഷഫീഖ് യോഗത്തിൽ അവതരിപ്പിച്ചു. ചടങ്ങിൽ സ്ക്രൈബ് ന്യൂസ് വരിക്കാരെ ചേർത്ത തുക കെ.ജെ.യു സംസ്ഥാന നേതൃത്വം ദേശീയ നേതാക്കൾ കൈമാറി. ട്രഷറർ സി.എം ഷബീറലി തയ്യാറാക്കിയ ഫിനാൻസ് റിപ്പോർട്ട് ദേശീയ നേതൃത്വത്തിന് കൈമാറി. റിപ്പോർട്ടിന് പ്രത്യേകം അഭിനന്ദനം ലഭിച്ചു. പ്രത്യേക ക്ഷണിതാവ് സീതാ വിക്രമൻ അവതരിപ്പിച്ച പ്രമേയവും ശ്രദ്ധേയമായി. അടുത്ത ദേശീയ എക്സിക്യൂട്ടീവ് യോഗം രാജസ്ഥാനിലെ ജയ്പൂരിൽ നടക്കും.


 

https://whatsapp.com/channel/0029Va5fy5TBVJl3BXaBfD31

Leave a Reply

Your email address will not be published. Required fields are marked *

Back to top button