THAVANUR

ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് വായനാദിന സംവാദം സംഘടിപ്പിച്ചു

എടപ്പാൾ: വായനാവാരാഘോഷത്തിന്റെ ഭാഗമായി “ന്യൂ നോർമൽ കാലത്തെ വായന വഴിതെറ്റുന്നുണ്ടോ?” എന്ന വിഷയത്തെ ആസ്പദമാക്കി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഭാഷാവിഭാഗം സംഘടിപ്പിച്ച സംവാദ സദസ്സ് ശ്രദ്ധേയമായി.

വിവിധ ക്ലാസ്സുകളിൽ നിന്നായി മുപ്പതോളം വിദ്യാർത്ഥികൾ മാറ്റുരച്ച സദസ്സ് അക്ഷരാർത്ഥത്തിൽ വായനയെ ഇഷ്ടപ്പെടുന്നവർക്ക് ആവേശകരമായി.
ഡിജിറ്റൽ കാലത്തെ വായനയുടെ സാധ്യതകൾ വർധിച്ചിരിക്കുകയാണെന്നും വായനാശീലം പുതുതലമുറയിലും സജീവമാണെന്നും വിദ്യാർത്ഥികൾ സമർത്ഥിച്ചു.
കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൊമേഴ്സ് വിഭാഗം അധ്യാപകൻ യാക്കൂബ് പൈലിപ്പുറം സംവാദം നിയന്ത്രിച്ചു.
അവസാന വർഷ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥിനി സഫൂറയെ ടോപ് പെർഫോമർ ആയി തിരഞ്ഞെടുത്തു. മലയാള വിഭാഗം അധ്യാപകൻ അനൂപ്,
അറബിക് വിഭാഗം അധ്യാപകൻ ഉനൈസ് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button