THAVANUR

ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് വനിതാ ദിനം ആചരിച്ചു

തവനൂർ: ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വനിതാ ദിനം ആചരിച്ചു അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാർ എഴുത്ത്‌കാരിയും, സാമൂഹിക പ്രവർത്തകയുമായ സി എച്ച് മാരിയത്ത് ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. കോയകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ മജീദ് ഐഡിയൽ മുഖ്യ പ്രഭാഷണം നടത്തി.

വൈസ് പ്രിൻസിപ്പാൾ പ്രൊഫ.മൊയ്‌ദീൻകുട്ടി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ എന്നിവർ ആശംസകൾ അറിയിച്ചു. വിമൻസ് സെൽ കോർഡിനേറ്റർ വിനീത എ പി സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അർഷിത നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button