EDAPPAL

ഐഡിയൽ കായിക താരങ്ങൾക്ക് സ്കൂൾ കാമ്പസിൽ വൻ സ്വീകരണം.

എടപ്പാൾ: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ അത്‌ലറ്റിക്കിൽ തുടർച്ചയായ നാലാം തവണയും ചാമ്പ്യന്മാരായ ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്കും അവരെ പരിശീലിപ്പിച്ച പരിശീലകർക്കും ഐഡിയൽമാനേജ്മെന്റ്, സ്റ്റാഫ്, സ്റ്റുഡൻസ് , പൗര പ്രമുഖർ.നാട്ടുകാർ എന്നിവരുടെനേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.

അനൗൺസ്മെന്റ് വാഹനത്തിന്റെ അകമ്പടിയോടെ അലങ്കരിച്ച വാഹനത്തിൽ വിവിധ താള-മേള വാദ്യഘോഷങ്ങളോടെ ഐഡിയൽ ക്യാമ്പസ് മുഴുവൻ ചുറ്റിയ ശേഷം ചേർന്ന അനുമോദന യോഗം ചെയർമാൻ പി കുഞ്ഞാവു ഹാജിയുടെ അധ്യക്ഷതയിൽ സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനേജർ മജീദ് ഐഡിയൽ ,
തവനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് ടി.വി ശിവദാസ്,വാർഡ് മെമ്പർ സീമ മധു,ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് സുരേഷ്,കമ്മിറ്റി അംഗങ്ങളായ അഡ്വ.ജാബിർ,അഡ്വ.ഹേമലത, ഐഡിയൽ പ്രിൻസിപ്പൽ മാരായ സെന്തിൽ കുമരൻ , എഫ് ഫിറോസ് , പ്രിയ അരവിന്ദ് , ചിത്ര ഹരിദാസ്, ഉണ്ണി തങ്ങൾ എന്നിവർ താരങ്ങളെ ഹാരമണിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button