EDAPPAL
ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ മിഡിൽ വിഭാഗം ആർട്ട് ഓഫ് പാരൻ്റിംഗ്
ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ മിഡിൽ വിഭാഗം ആർട്ട് ഓഫ് പാരൻ്റിംഗ്
വെബിനാർ സംഘടിപ്പിച്ചു

തവനൂർ: ഓരോകുട്ടികളും ഓരോ വ്യക്തിയായും സമൂഹത്തിലെ അംഗമായും പരിണമിക്കുന്നതിനുള്ള കഴിവുകൾ പുറത്തു കൊണ്ടുവരാൻ മാതാപിതാക്കളെ സഹായിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്
ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിന്റെ മിഡിൽ വിഭാഗം”ആർട്ട് ഓഫ് പാരന്റിംഗ്” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
കോഴിക്കോട് ആസ്ഥാ നമായി പ്രവർത്തിക്കുന്ന ഹാപ്പിനസ് റൂട്ട്, ടി&ഡി ഓർഗനൈസേഷൻ്റെസ്ഥാപക ഡയറക്ടർ സുഹൈൽ ബാബു ഉൽഘാടനം ചെയ്തു.
പോസിറ്റീവ് പാരന്റിംഗും അതിന്റെ വിവിധ വശങ്ങളും ലളിതമായ ഉദാഹരണങ്ങളിലൂടെ അദ്ദേഹം സമർത്ഥിച്ചു
400 ഓളം രക്ഷിതാക്കൾ പങ്കെടുത്ത വെബിനാറിൽ
പ്രിൻസിപ്പാൾ സമീർ ആസിഫ് ,വൈസ് പ്രിൻസിപ്പൽ പ്രിയ അരവിന്ദ് ,പ്രദീപ് കുമാർ, ലിൻറ എന്നിവർ പ്രസംഗിച്ചു.
