ലാസ്യ-ലയവിന്യാസങ്ങളോടെ അരങ്ങുണർന്ന് മൂന്നാം ദിനം:
എടപ്പാൾ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് നാളെ തിരശീല വിഴും
എടപ്പാൾ: എടപ്പാൾ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനത്തിൽ സ്റ്റേജ് ഇനങ്ങളോടെ ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി, മോഹിനിയാട്ടം HS, HSS വിഭാഗം നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, നാടകം അടക്കമുള്ള 32 ൽ അധികം ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. മൂന്നാം ദിനമായ ഇന്നും 9 വേദികളിലായാണ് മത്സരങ്ങൾ നടന്നത്. നാടകം, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, മോണോ ആക്റ്റ്, നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിര എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചു.85 സ്ക്കൂളുകളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ ഏഴാം തീയതി മുതൽ 10-ാം തീയതി വരെ നടക്കുന്ന കലോത്സവത്തിൽ പങ്കാളികളാകുന്നത്. മത്സരങ്ങൾ മൂന്നാം ദിവസം പിന്നിട്ടതോടെ LP വിഭാഗത്തിൽ മോഡേൺ HS പോട്ടൂരും ജനതാ ALPS ആലങ്കോടുമാണ് മുന്നിട്ട് നിൽക്കുന്നത് up വിഭാഗത്തിൽAUPS വെറൂരും മോഡേൺ HS പോട്ടൂരും മുന്നിട്ട് നിൽക്കുന്നു. HS വിഭാഗത്തിൽ മേഡേൺ HS പോട്ടൂരും ദാറുൽ ഹിദായ പൂക്കര ത്തറയുമാണ് മുന്നിട്ടു നിൽക്കുന്നത്.HSS വിഭാഗത്തിൽ പൂക്കരത്തറ ദാറുൽഹിദായയും മോഡേൺ HS മുന്നിട്ട് നിൽക്കുന്നുണ്ട്. സംസ്കൃതോത്സവത്തിൽ up വിഭാഗത്തിൽ CPNUSവട്ടംകുളവും PCNGHSS മൂക്കുതലയും മുന്നിട്ട് നിൽക്കുന്നു. HS സംസ്കൃതോത്സവത്തിൽ GHSS എടപ്പാളും PCNGHSS സും മുന്നിട്ട് നിൽക്കുന്നു. LP വിഭാഗം അറബിക് കലോത്സവത്തിൽ DHHSS എടപ്പാളും Aups വെറൂരും മുന്നിട്ട് നിൽക്കുന്നു. UP അറബിക് വിഭാഗത്തിൽ മോഡേൺ HS പോട്ടൂരും Aups നെല്ലിശ്ശേരിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. HS അറബിക് വിഭാഗം മത്സരത്തിൽ DHOHSS പൂക്കര ത്തറയും മോഡേൺ HS പോട്ടൂരും മുന്നിട്ട് നിൽക്കുന്നു.പല വേദികളിലും കടുത്ത മത്സരങ്ങളുമായാണ് അരങ്ങുകൾ’ ആസ്വാദനത്തിൻ്റെ അലയൊലികൾ സൃഷ്ട്ടിക്കുന്നത്. നാളെ ആറ് വേദികളിലായാണ് മത്സരങ്ങൾ നടത്തുന്നത്. നാളെ വൈകുന്നേരം നടക്കുന്ന സമാപന വേദിയിൽ ആര് ഓവറോൾ കിരീടം ചൂടുമെന്ന് കാത്തിരുന്ന് കാണാം.