PONNANI

എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ തുടങ്ങി

പൊന്നാനി:യുവതീ-യുവാക്കളെ അംഗങ്ങളാക്കി എ ഐ വൈ എഫ് മെമ്പർഷിപ്പ് ക്യാംപയ്ന്റെ പ്രവർത്തനങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ
ആരംഭിച്ചു.ഫെബ്രുവരി 6 മുതൽ 13 വരെയുള്ള ഒരാഴ്ചക്കാലമാണ് അംഗത്വ ക്യാംപയ്ൻ മണ്ഡലത്തിലെ വിവിധ മേഖലകളിൽ മെമ്പർഷിപ്പ് ക്യാംപയ്ന് എ ഐ വൈ എഫ് ന്റെ മുതിർന്ന നേതാക്കൾ നേതൃത്വം നൽകി.ചങ്ങരംകുളത്ത് എ ഐ വൈ എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വിപീഷ് എരമംഗലത്ത് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ,പൊന്നാനിയിൽ ജില്ലാ കമ്മിറ്റി മെമ്പർ മാജിദ്,മാറഞ്ചേരിയിൽ മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ സുഹറ,വെളിയങ്കോട് മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ ഹരിജിത്ത്, പെരുമ്പടപ്പിൽ ജില്ലാ കമ്മിറ്റി മെമ്പർ മുർഷിദ് ഹക്ക് എന്നിവരും നേതൃത്വം നൽകി. മണ്ഡലം കമ്മിറ്റി മെമ്പർ സഫീന നിഷാദിന്റെ നേതൃത്വത്തിൽ വനിതാ കോഡും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button