VATTAMKULAM
എൽ ഡി എഫ് വട്ടംകുളത്ത് ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വട്ടംകുളം : ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണത്തിന്റെ വാഗ്ദാന ലംഘനത്തിൻ്റേയും വികസന മുരടിപ്പിൻ്റെയും അഴിമതിയുടേയും അഞ്ച് വർഷങ്ങൾ
തുറന്ന് കാട്ടുന്നതിനായി എൽ ഡി എഫ് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി. വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പികെ ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം മുസ്തഫ അധ്യക്ഷത വഹിച്ചു. ടി സത്യൻ സി രാമകൃഷ്ണൻ പ്രഭാകരൻ നടുവട്ടം അഡ്വ.എംബി ഫൈസൽ എം എ നവാബ് എസ് സുജിത്ത് ഇ വി അനീഷ് സി രാഘവൻ കെപി മോഹനൻ എന്നിവർ പ്രസംഗിച്ചു.