EDAPPAL

എസ് സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയിലുൾപെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ജിജെബി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എ നജീബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഫസീല സജീബ്, ഹസ്സൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, വി എസ് സുകുമാരൻ, പി വി ഉണ്ണികൃഷ്ണൻ, തുടങ്ങിയ മെമ്പർമാരും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്,ഇമ്പ്ലിമെന്റ് ഓഫീസർ ബിന്ദുമോൾ ടീച്ചർ എന്നിവർ പ്രസംഗിച്ചു, അസിസ്റ്റന്റ് സെക്രട്ടറി രജീഷ് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button