എസ് വൈ എസ് വെസ്റ്റ് ജില്ലാ
*ഫിക്റ ക്യാമ്പ് :
*നാളെ പന്താവൂർ ഇർശാദിൽ*
ചങ്ങരംകുളം : സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫിക്റ ഡയറക്ടറേറ്റ് ക്യാമ്പ് നാളെ പന്താവൂർ ഇർശാദിൽ നടക്കും സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന് തുടക്കം കുറിച്ച് നടക്കുന്ന കക്കടിപ്പുറം മഖാം സിയാറത്തിന് സയ്യിദ് സീതികോയ തങ്ങൾ നീറ്റിക്കൽ നേതൃത്വം നൽകും പന്താവൂർ ഇർശാദ് ചെയർമാൻ കേരള ഹസ്സൻ ഹാജി പതാക ഉയർത്തും എസ് ഐ കെ തങ്ങൾ മൂതൂർ പ്രാർത്ഥന നിർവഹിക്കും സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിക്കും.
ഒരു മാസക്കാലമായി സോൺ ഡയറക്ടറേറ്റുകളുടെ കീഴിൽ നടന്നുവരുന്ന തംഹീദ്, മുഖദ്ദിമ, പഠനം, അസൈൻമെൻറ് തുടങ്ങിയ പദ്ധതികളുടെ ക്രോഡീകരണവും അവതരണവും ക്യാമ്പിൽ നടക്കും.
ഉച്ചക്ക് 12 ന് ആരംഭിക്കുന്ന ക്യാമ്പിൽ 11 സോണുകളിൽ നിന്നായി 263 ഡയറക്റ്റ് അംഗങ്ങൾ പങ്കെടുക്കും.
പഠനം, മനനം, ചിന്തനം, നിരീക്ഷണം, ഗുരുസവിതം, ഗ്രൂപ്പ് ഡിസ്കഷൻ, ബുക്ക് ടെസ്റ്റ് , സമപ്തം തുടങ്ങിയ വിവിധ സ്പെല്ലുകളിലായി സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ, എ എ ജഅ്ഫർ ചേലക്കര, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, മുനീർ പാഴൂർ, അബ്ദുൽ മജീദ് അഹ്സനി ചങ്ങാനി, ഫക്രുദ്ദീൻ സഖാഫി ചെലൂർ, ഇബ്രാഹിം ബാഖവി ഊരകം, ഡോ:അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ സംസാരിക്കും.ഉമർ ഷരീഫ് സഅദി കെ പുരം, ടി എൻ ബഷീർ രണ്ടത്താണി, ഉസ്മാൻ ചെറുശോല , സയ്യിദ് അബ്ദുൽ കരീം തെയ്യാല,ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക് , ഡോ: മുഹമ്മദ് ഫൈള് വെളിമുക്ക് സംബന്ധിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ക്യാമ്പ് അംഗങ്ങളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഇർശാദ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്.