എസ് ഡി പി ഐ തവനൂർ മണ്ഡലം ജാഥ നടുവട്ടത്ത് സമാപിച്ചു
വട്ടംകുളം: വർഗ്ഗീയ ധ്രുവീകര ണത്തിനെതിരെ ജനകീയ ബദൽ എന്ന പ്രമേയത്തിൽ തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് എസ് ഡി പി ഐ ഹസ്സൻ ചിയ്യാനൂർ നയിക്കുന്ന ജാഥ വട്ടംകുളം പഞ്ചായത്തിൽ സമാപിച്ചു.
ജാഥ ഉത്ഘാടനം കാലത്ത് 9.30 am ന് നടക്കാവിൽ വെച്ച് മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി നിർവഹിച്ചു. തുടർന്ന് കോട്ടീരി, ചേകനൂർ, പലപ്രാ, മുതൂർ, പോട്ടൂർ, നീലിയാട്, കുറ്റിപ്പാല നെല്ലിശ്ശേരി തുടങ്ങിയ കേന്ദ്ര ങ്ങളിൽ സ്വീകരണം യോഗങ്ങൾ നടന്നു.
സ്വീകരണ യോഗങ്ങളിൽ ജമാൽ പൊന്നാനി, ജാഫർ കക്കിടിപുറം, മുജീബ് ഐങ്കലം,ജാഫർ കുമ്പിടി , ഹംസ കൊടക്കാട്ട്, സലിം നടക്കാവ്, അസീസ് എടപ്പാൾ, ഫസലു റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു .
ശേഷം വട്ടംകുളത്ത് നിന്ന് പദയാത്ര ആരംഭിച്ചു എടപ്പാൾ വഴി നടുവട്ടത്ത് സമാപിച്ചു.
സമാപന യോഗം ജാഥ വൈസ് ക്യാപ്റ്റൻ അബ്ദുള്ളകുട്ടി ഉത്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ ഹസ്സൻ ചിയ്യാനൂർ മുഖ്യ പ്രഭാഷണം നടത്തി.
ജാഥ ക്യാപ്റ്റനെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വേണ്ടി റിയാസ് നടുവട്ടവും,SDTU വിനു വേണ്ടി ഇസ്ഹാഖ് നടുവട്ടം വും ഹാരാർപ്പണം നടത്തി. യോഗത്തിന് അൻസാർ മുതൂർ സ്വാഗതം പറഞ്ഞു, ഹംസ കൊടക്കാട്ട് അദ്യക്ഷത വഹിച്ചു
സലിം ചേകനൂർ നന്ദിയും പറഞ്ഞു.
ജാഥക്ക് കബീർ വട്ടംകുളം, ഫാറൂഖ്, റസാഖ്, ഇസ്ഹാഖ്, ഇസ്മായിൽ നടുവട്ടം ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.
