EDAPPALLocal news
നിവിൽ ടൈറ്റസ് നൈനാനെ പൊൻകുന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു


എടപ്പാൾ: ഇറ്റലിയിൽ നടക്കുന്ന അണ്ടർ 14 ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ എ സി മിലാൻ താരം നിവിൽ ടൈറ്റസ് നൈനാനെ പൊൻകുന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി
അനുമോദിച്ചു. ടൈറ്റസ് മാസ്റ്ററുടെ വീട്ടിൽ വെച്ച് നടന്ന യോഗം എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ ജയരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ പി ഹൈദരലി അധ്യക്ഷത വഹിച്ചു. ടി വി ഷബീർ ഉപഹാരം നൽകി. സി പി അബൂബക്കർ, സുധീർ കാട്ടിനാട്ടിൽ, രാജൻ താമരശ്ശേരി, സോമൻ എന്നിവർ പങ്കെടുത്തു.
