EDAPPAL
എസ്.ഡി.പി.ഐ. തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി.

എടപ്പാള്‍ : എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇ.ഡി. അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ,മണ്ഡലം സെക്രട്ടറി ഇ.പി. നാസർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
