CHANGARAMKULAM
എസ് എസ് എം യു പി സ്കൂൾ വടക്കുമുറി കൂട്ടായ്മയുടെ കുടുംബോത്സവം ജനുവരി 14 ന് നടക്കും


ചങ്ങരംകുളം: വടക്കുമുറി എസ് എസ് എം യു പി സ്കൂൾ കൂട്ടായ്മയുടെ കുടുംബോത്സവം ജനുവരി 14ന് ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഉച്ചയ്ക്ക് രണ്ടുമണിക്ക് പിന്നണിഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ്, പുരാതന വസ്തു പ്രദർശനം ഗാനസന്ധ്യ എന്നിവ നടക്കും.തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധതരം കലാപരിപാടികളും അരങ്ങേറും. പിടിഎ പ്രസിഡൻറ് പി.എൻ ബാബു,വൈസ് പ്രസിഡൻറ് പ്രബിൻ എൻ ആർ,രക്ഷാധികാരി എംഎസ് കുഞ്ഞുണ്ണി സിഎം.റസാക്ക് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
