CHANGARAMKULAM
മൽസ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്തിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന കർഷകർക്കുള്ള മത്സ്യ കുഞ്ഞു വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ആനി വിനു, മെമ്പർമാരായ ഷഹന മുജീബ്, പി. ദിജിമോൾ, പഞ്ചായത്ത് സെക്രട്ടറി വി.എ. ഗീത, കോ-ഓർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ പങ്കെടുത്തു .
