EDAPPALLocal news

എസ്‍ സി വനിത ക്ഷീര കർഷകർക്ക് കറവ യന്ത്രം വിതരണം ചെയ്തു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022 – 23 വാർഷിക പദ്ധതികളുടെ ഭാഗമായിട്ടുള്ള എസ്‍.സി വനിത ക്ഷീര കർഷകർക്ക് കറവ യന്ത്രം വിതരണം എന്ന പദ്ധതിയുടെ വിതരണോദ്‍ഘാടനം 2023 ഏപ്രിൽ 13 വ്യാഴാഴ്‍ച രാവിലെ 10 മണിയ്‌ക്ക് കോലളമ്പ് കോലത്ത് ശ്രീമതി തൈക്കൂട്ടവളപ്പില്‍ ദേവകിയുടെ വീട്ടില്‍ വെച്ച് നടന്നു. ക്ഷീരവികസന ആധുനികവൽക്കരണത്തിന്റെ ഭാഗമായി കറയന്ത്രം നൽകുന്നത് വഴി കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും നിശ്ചിത സമയത്തിനുള്ളിൽ കറവ പൂർത്തീകരിക്കുന്നതിനുള്ള നിബന്ധന പാലിക്കുന്നതിനും പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നു. ചടങ്ങിൽ വാർഡ്‍ മെമ്പർ ശ്രീ ദേവദാസ്‍ സ്വാഗതം പറഞ്ഞു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീമതി സുബൈദ സി.വി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീ സി രാമകൃഷ്‍ണൻ ഉദ്‍ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താവായ ശ്രീമതി തൈക്കൂട്ടവളപ്പിൽ ദേവകിയ്‍ക്ക് ചടങ്ങിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‍ ശ്രീ സി രാമകൃഷ്‍ണൻ കറവ യന്ത്രം കൈമാറി. ചടങ്ങിൽ ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീ മുഹമ്മദ് നസീം കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, ക്ഷീരകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button