തിരൂർ
എസ്ഐആർ ക്യാമ്പിനിയുടെ മുണ്ട് പൊക്കി കാണിച്ച ബി.എൽ.ഒ. യെ നീക്കി

തിരൂർ : പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾ
ബൂത്തിലെ ബി.എൽ. ഒ.യെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബി. എൽ.ഒ ചുമതല നൽകി.













