CHANGARAMKULAMLocal news

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഗോകുൽദാസിനെ അനുമോദിച്ചു

ചങ്ങരംകുളം:പരിമിതികളെ തോൽപിച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയ ഗോകുൽദാസിനെ മാന്തടം നന്മ ആർട്സ് &സ്പോർട്സ് ക്ലബ്‌ ഭാരവാഹികൾ ഉപഹാരം നൽകി അനുമോദിച്ചു.തമിഴ്നാട്ടിൽ നിന്നെത്തി ചങ്ങരംകുളം മേഖലയിൽ പാഴ് വസ്തുക്കളും മറ്റു പഴയ സാധനങ്ങളും ശേഖരിച്ച് വില്പന നടത്തി ഉപജീവനം നടത്തുന്ന അലമേലുവിന്റെ മകനാണ് ഈ മിടുക്കൻ. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ക്ലബ്ബ് പ്രസിഡണ്ട് സുരേഷ്.ടി, വൈസ് പ്രസിഡണ്ട് അമീർ വി.എ, ജനറൽ സെക്രട്ടറി മൊയ്തീൻ കോയ, ജോയിന്റ് സെക്രട്ടറി മണികണ്ഠൻ, ട്രഷറർ ബഷീർ, എക്സിക്യൂട്ടീവ് മെമ്പർ രാജൻ, എം.ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button