തൃക്കാക്കര: എറണാകുളം കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.എന്നാല്‍ നായകളെ മാറ്റില്ലെന്ന വാശിയിലാണ് വീട് വാടകയ്ക്ക് എടുത്ത വീണ ജനാർദ്ദനൻ ഉള്ളത്. നാട്ടുകാർ പുറത്ത് ബഹളം വയ്ക്കുമ്ബോള്‍ മാത്രമാണ് നായകള്‍ കുരയ്ക്കുന്നത് എന്ന് വീണ പറയുന്നത്.
എറണാകുളം കുന്നത്തുനാട്ടില്‍ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീടിനു മുന്നില്‍ നാട്ടുകാർ ഇന്നും തടിച്ചു കൂടി. നായകളെ ഉടൻ മാറ്റണം എന്നും സംഭവത്തില്‍ കളക്ടർ ഇടപെടണമെന്നുമാണ് അയല്‍വാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്. അതേസമയം, ആരോടും പ്രതികരിക്കാതെ വീടിനു പുറത്ത് നില്‍ക്കുകയാണ് വീട് വാടകക്ക് എടുത്ത കോന്നി സ്വദേശിനി. എന്നാല്‍ ഉടമയ്ക്ക് നായ വളർത്തല്‍ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല എന്ന് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. ഇന്ന് നായകള്‍ക്ക് എത്തിച്ച ഭക്ഷണം അകത്തുകയറ്റാൻ നാട്ടുകാർ സമ്മതിക്കാതെ ബഹളമുണ്ടാക്കുകയും ഭക്ഷണം തട്ടിമറയ്ക്കുകയും ചെയ്തു.നായ്‌ക്കള്‍ ആർക്കും ഒരു ശല്യവും ഉണ്ടാക്കുന്നില്ല എന്നും വീട്ടുടമ പുലിയെ വേണമെങ്കിലും വളർത്താൻ അനുവാദം തന്നിട്ടുണ്ടെന്നുമാണ് വാടകക്ക് താമസിക്കുന്ന മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇന്നലെ എംഎല്‍എയുടെ നേതൃത്വത്തിലാണ് വീടിന് മുന്നില്‍ പ്രശങ്ങള്‍ ഉണ്ടാക്കിയത്. നാട്ടുകാർ വീടിനു പുറത്ത് മുഴുവൻ സമയവും തടിച്ചു കൂടുകയാണ്. ഇത് തന്റെ സ്വകാര്യതയെ പോലും ചോദ്യം ചെയ്യുന്നതാണ്. അനുയോജ്യമായ മറ്റൊരു സ്ഥലം കിട്ടിയാല്‍ മാത്രം നായകളെ മാറ്റാമെന്നുമാണ് വീണ ജനാർധനൻ പ്രതികരിക്കുന്നത്.
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…