CHANGARAMKULAM
ചാലിശ്ശേരി പൂരം ഇന്ന് പട്ടാമ്പി കുന്നംകുളം റോഡിൽ ഗതാഗത നിയന്ത്രണം

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിനോടുബന്ധിച്ച് ഞായറാഴ്ച ഉച്ചക്ക് 2 മുതൽ രാത്രി 10 മണി വരെ പട്ടാമ്പി – കുന്നംകുളം പാതയിൽ ഗതാഗത നിയന്ത്രണം.
കുന്നംകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവ്, പെരിങ്ങോട് വഴി കൂറ്റനാട് എത്തിച്ചേരണം.പട്ടാമ്പിയിൽ നിന്ന് ഗുരുവായൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട്, പെരിങ്ങോട്, ഒറ്റപ്പിലാവ് വഴി പോകണം. കൂടാതെ ക്ഷേത്ര മൈതനാത്ത് കൂടുതൽ സിസി ടി വി ക്യാമറയും ശക്തമായ സുരക്ഷയും ഒരുക്കുമെന്ന് ചാലിശേരി പോലീസ് എസ്.എച്ച്. ഒ കെ.സി. വിനു അറിയിച്ചു.
