EDAPPAL
എടപ്പാൾ സോൺ മീലാദ് റാലി സംഘടിപ്പിച്ചു.

എടപ്പാൾ : “തിരു വസന്തം1500 ” മീലാദ് ക്യാമ്പയിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ മീലാദ് റാലി സംഘടിപ്പിച്ചു.
പ്രാസ്ഥാനിക കുടുംബത്തിലെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി കാടഞ്ചേരി – തണ്ടിലത്തു നിന്ന് ആരംഭിച്ച് പാറപ്പുറത്ത് സമാപിച്ചു. സമസ്ത മേഖല സെക്രട്ടറി പി ഹസൻ അഹ്സനി പ്രാർത്ഥന നിർവഹിച്ചു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. എം അബൂബക്കർ ബാഖവി അധ്യക്ഷത വഹിച്ചു. അശ്റഫ് സഖാഫി മുതുകാട് പ്രമേയ പ്രഭാഷണം നടത്തി. അബ്ദുൽ ജലീൽ അഹ്സനി, ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, അബ്ദുൽ ഹയ്യ് അഹ്സനി പ്രസംഗിച്ചു. വാരിയത്ത് മുഹമ്മദലി, സലീം സഖാഫി, പി പി നൗഫൽ സഅദി , മൊയ്തീൻ ഷാ , അഹമദ് ബാഖവി, ഹംസ ദാരിമി ,മുഹമ്മദ് നജീബ് അഹ്സനി, സുഹൈൽ കാളാച്ചാൽ , ലത്തീഫ് കുണ്ടയാർ, ഹുസൈൻ ബാഖവി, ഹബീബ് അഹ്സനി നേതൃത്വം നൽകി
