EDAPPAL

ഏകലോകം ഏകാരോഗ്യം” ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

എടപ്പാൾ: കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കണ്ടനകം ദാറുൾ ഹിദായ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ്സിൻ്റെ സഹകരണത്തോടെ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി. കാലടി ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ജി. ജിൻസി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമീണ വായനശാല പ്രസിഡൻ്റ് കെ.കെ.അപ്പു അധ്യക്ഷത വഹിച്ചു.കാലടി ഗ്രാമപഞ്ചായത്തംഗം ബഷീർ തുറയാറ്റിൽ, NSS കോ-ഓർഡിനേറ്റർ കെ.അസിതകുമാരി, ടി.ഉണ്ണികൃഷ്ണൻ, പി.മോഹനൻ, കെ.അരവിന്ദൻ , എൻ.ഹരിദാസൻ, എം.ഷെറീന എന്നിവർ പ്രസംഗിച്ചു. കാലടി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, കെ.സി.മണിലാൽ എന്നിവർ ക്ലാസ്സെടുത്തു.വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button