EDAPPAL

എടപ്പാൾ വട്ടംകുളം ചേകന്നൂരിൽ കാണാതായ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ; വട്ടംകുളം പുത്തൻ പീടികയിൽ കാണാതായ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചേകന്നൂർ പുത്തൻ പീടികയിൽ ഹംസയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ മൃതദേഹം അഴുകിയ നിലയിലാണ്.
പഴയകാല പ്രാദേശിക മുസ്ലീം ലീഗ് നേതാവായിരുന്നു. . പൊന്നാനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി :
ഒറ്റക്ക് താമസിച്ചിരുന്ന ഹംസയെ ഏതാനും ദിവസങ്ങളായി കാണാനില്ലാത്തതിനെ തുടർന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടയിലാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button