PONNANI

വർണാഭമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

എരമംഗലം: വെളിയങ്കോട് ഗ്രാമ പഞ്ചായത്തും കനിവ് എരമംഗലം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വർണ്ണ ചിറകുകൾ എന്ന നാമധേയത്തിൽ കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. കൈരളി ഫിനിക്സ് അവാർഡ് ജേതാവ് ഹന്നമോൾ മുഖ്യതിഥിയായി.
ഐ. സി. ഡി. എസ്. സൂപ്പർ വൈസ് പി. അംബിക സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗായകൻ സലീം കോടത്തൂർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയപ്പുറത്ത് , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.കെ. സുബൈർ , വി.കെ. എം . ഷാഫി , ആരിഫ നാസർ , ജെ. ആർ . എഫ് .ഹോൾഡർ ശ്രീരാജ് പൊന്നാനി , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , കനിവ് ഭാരവാഹികളായ ജലീൽ കീടത്തേൽ , ഷമീർ വാലിയിൽ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷീജ സുരേഷ് , ഹുസ്സൈൻ പാടത്ത കായിൽ , സെക്രട്ടറി കെ. കെ. രാജൻ , ബ്ലോക്ക് മെമ്പർമാരായ പി. റംഷാദ് ,
പി. നൂറുദ്ധീൻ , പി. അജയൻ , രാഷ്ട്രീയ , പരിവാർ , വീൽ ചെയർ , സംഘടന പ്രതിനിധികളായ കെ. എം. അനന്തകൃഷ്ണൻ , ഷമീർ ഇടിയാട്ടേൽ , ടി. ഗിരിവാസൻ , ടി. ബി. ഷമീർ , കെ. രാമക്യഷ്ണൻ
കെ.എ. ജമാൽ , സമദ് മാനാത്ത് പറമ്പിൽ , അബൂബക്കർ
എച്ച് . ഐ. ജോയ് ജോൺ കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പലത ,
അങ്കൺവാടി , ആശ പ്രതിനിധികളായ
പി.പി. റംല, ഇ .സുലൈഖ സൈക്കോളജിസ്റ്റ് സിത്താര , സെക്കീർ കിളിയിൽ , നോബിൾ അബ്ദുറഹിമാൻ , ആയിഷ ടീച്ചർ സെപ്ക്ട്രം , പ്രജോഷ് മാസ്റ്റർ , യു. ആർ . സി. തുടങ്ങിയവർ സംസാരിച്ചു .
കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം കലി പെരുമ്പടപ്പിന്റെ നാടൻ പാട്ടും അരങ്ങേറി . കലാപരിപാടികളിൽ പങ്കെടുത്ത 120 വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനങ്ങൾ നല്കി . ആടിയും , പാടിയും , വർണ്ണ ശബളമായി നടത്തപ്പെട്ട കലോഝവനത്തിന് സമാപനം കുറിച്ച് ബാന്റ് വാദ്യങ്ങളോടെ നടത്തപ്പെട്ട
ഘോഷയാത്രക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റസ്ലത്ത് സെക്കീർ , കെ. വേലായുധൻ , താഹിർ തണ്ണിത്തുറക്കൽ , സബിത പുന്നക്കൽ , റമീന ഇസ്മയിൽ , സുമിത രതീഷ് , ഹസീന ഹിദായത്ത് , പി പ്രിയ , ഷരീഫ മുഹമ്മദ് , പി. വേണുഗോപാൽ , കനിവ് പ്രവർത്തകരായ നിസാർ പുഴക്കര , വി.കെ. എം. അശറഫ് , കെ.വി. നൗഷാദ് , കേബിൾ മുത്തു
ഷാജി വാഴക്കാടൻ , സിയാൻ മുഹമ്മദലി , തുടങ്ങിയവർ നേത്യത്വം നല്കി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button