EDAPPALLocal news
എടപ്പാൾ തുയ്യം ഗവൺമെൻ്റ് എൽ പി സ്കൂൾ തൊണ്ണൂറ്റിയാറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു


എടപ്പാൾ: അക്ഷര മഹിമയിൽ നാട്ടു നന്മകളുടെ കുളിരിൽ അറിവിൻ്റെ പൊൻപ്രഭയുമായി തുയ്യം ഗവൺമെൻ്റ് എൽ പി സ്കൂൾ മാർച്ച് 11 ശനിയാഴ്ച തൊണ്ണൂറ്റിയാറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു . പ്രീ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ, പ്രൈമറി കുട്ടികളുടെ മികവവതരണങ്ങൾ, രക്ഷിതാക്കളുടെ കലാസന്ധ്യ, സ്കോളർഷിപ്പ് വിതരണം, എൻഡോവ്മെൻ്റ് വിതരണം, എൽ.എസ്.എസ്. വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണം എന്നിവ നടക്കും.
പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ, മാരത്തൺ താരം ഇ എം ആദിത്യൻ, തലമുറകളെ സ്നേഹവിരുന്നൂട്ടിയ സ്കൂൾ പാചകക്കാരി കെ.ഭവാനി എന്നിവരെ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.പി. മോഹൻദാസ് ആദരിക്കും.
എടപ്പാൾ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി കെ.വി. ഷീനയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.വി. സുബൈദ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
