എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംരംഭം “അമൃതം എടപ്പാൾ”വെളിച്ചെണ്ണ വിപണിയിലേക്ക്

എടപ്പാൾ | ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വെങ്ങിണിക്കര വെങ്ങിനി വനിതാ കൃഷികൂട്ടം നേതൃത്വത്തിൽ ആരംഭിച്ച അമൃതം എടപ്പാൾ വെളിച്ചെണ്ണയുടെ നിർമ്മാണവും വിപണനവും എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദ സി വി ഉദ്ഘാടനം ചെയ്തു , കൃഷി ഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി വെങ്ങിനി കൃഷികൂട്ടംഅംഗങ്ങളായ പ്രിയദത്ത,ചിത്ര,ശ്രീകല,ഗീത സീന എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.എടപ്പാൾ കൃഷിഭവൻ പരിധിയിലെ തെങ്ങ് കർഷകരിൽ നിന്ന് ന്യായമായ വിലക്ക് തേങ്ങ സംഭരണം നടത്തി മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ എടപ്പാളിൽ വിതരണം ചെയ്യുകയുമാണ് പദ്ധതിയുടെ ലക്ഷ്യം ചടങ്ങിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ എ ദിനേശ് . വാർഡ്മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽ,കാർഷിക വികസന സമിതി അംഗം ഇബ്രാഹിം .മുൻ വാർഡ് മെമ്പർമാരായ ശിവകുമാർ,ബേബി പ്രസന്ന എന്നിവർ പങ്കെടുത്തു
