PONNANI
നാട്ടുകാരും പെരുമ്പടപ്പ് KSEB യും കൊമ്പുകോർത്തു. പ്രതിഷേധം, പരാതി, അറസ്റ്റ്


എരമംഗലം : കോതമുക്കിൽ11 കെ.വി. വൈദ്യുതി ലൈൻ മെയിന്റനൻസുമായി ബന്ധപ്പെട്ട് വൈദ്യുതി കമ്പി തെങ്ങിൽ തട്ടി തുടർച്ചയായി വൈദ്യുതി തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാരും KSEB ഉദ്യോഗസ്ഥരും കൊമ്പുകോർത്തു. രാത്രിയിൽ തന്നെ നാട്ടുകാർ ട്രാൻസ്ഫോർമറിനടുത്ത് തമ്പടിച് പ്രതിഷേധം ആരംഭിരിചിരുന്നു.
തുടർന്ന് പിറ്റെന്ന് കാലത്ത് വാഗ്വാദത്തെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ കുഴഞ്ഞു വീണതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി നൽകിയ പരാതിയിൽ നാട്ടുകാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് ഓപ്പൺ കോടതിയിൽ ഹാജരാക്കും. വിഷയത്തിൽ നാട്ടുകാർ ഏറെ പ്രകോപിതരാണ്. രണ്ടു ദിവസമാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. വരും ദിവസങ്ങളിലും ഈ പ്രതിഷേധങ്ങൾ തുടരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
