Categories: EDAPPAL

എടപ്പാൾ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ വെളിച്ചം 2022 എന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നടന്നു

എടപ്പാൾ : ലഹരിക്കെതിരെയുള്ള സന്ദേശം ഉയർത്തിക്കൊണ്ട് എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വെളിച്ചം 2022 എന്ന പേരിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം വട്ടംകുളം ജി.ജെ.ബി സ്കൂളിൽ വച്ച് നടന്നു. വിദ്യാർത്ഥികൾക്ക് ലഹരിയെക്കുറിച്ചുള്ള ബോധവൽക്കരണവും ലഹരിക്കെതിരെയുള്ള സന്ദേശ ജാഥയും നടത്തി. ലഹരിക്കെതിരെയുള്ള ഒപ്പുശേഖരണം നടത്തിയും ക്യാമ്പ് മാതൃകയായി. കൂടാതെ ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ഉപകരണങ്ങൾ വിറ്റഴിക്കുന്നതിനും അഗ്രികൾച്ചർ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരം സന്ദർശിച്ച് അടുക്കളത്തോട്ടം നിർമ്മിക്കുകയും പ്രായമായ ആളുകളെ സന്ദർശിച്ച് അവർക്കുള്ള ആശ്വാസം നൽകുകയും ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും, വാനനിരീക്ഷണം സംഘടിപ്പിക്കുകയും അങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് നടന്ന ഏഴുദിന എൻഎസ്എസ് വിദ്യാർഥികളുടെ ഈ സഹവാസ ക്യാമ്പ് ഇന്ന് അവസാനിച്ചു. സമാപന സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി പി മോഹൻദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ സുന്ദരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മുസ്തഫ, വട്ടംകുളം ജിജെബി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു മോൾ, മുസ്തഫ കോട്ടപ്പറമ്പിൽ, സജി, കെ.എം അബ്ദുൽ ഗഫൂർ എന്നിവർ ആശംസ അറിയിച്ചു. എൻഎസ്എസ് വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യവും ഉണ്ടായി. പ്രോഗ്രാം ഓഫീസർ രാജീവ് മാസ്റ്റർ പ്രോഗ്രാം വിശദീകരണവും നടത്തി. എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാമ്പ് അവലോകനവും നടത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗം പ്രബിൻ നന്ദി രേഖപ്പെടുത്തി.

Recent Posts

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

1 hour ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

2 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

2 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

4 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

4 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

4 hours ago