Categories: EDAPPALLocal news

എടപ്പാൾ ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ സ്റ്റേജ് ഇനങ്ങളോടെ കലയുടെ അരങ്ങുണർന്നു. എടപ്പാൾ ദാറുൽ ഹിദായ ഓർഫനേജ് സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനം തവനൂർ എം.എൽ.എ – കെ.ടി ജലീൽ നിർവ്വഹിച്ചു

എടപ്പാൾ: കേരള സ്കൂൾ കലോത്സവം
എടപ്പാൾ ഉപജില്ല രണ്ടാം ദിനത്തിൽ സ്റ്റേജ് ഇനങ്ങളോടെ വർണ്ണാഭമായ തുടക്കo. കലോത്സവത്തിൽ ആദ്യ ദിവസമായ ഇന്നലെ പ്രധാനമായും ചിത്രരചനാ, കഥാരചന, കവിതാ രചന, സംസ്ക്യതോത്സവം, അറബിക് സാഹിത്യോത്സവം, ജനറൽ ഉറുദു മത്സരങ്ങൾ, HS, HSS എന്നിവയും നങ്ങ്യാർ കൂത്ത് ,ഓട്ടംതുള്ളൽ, തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം എന്നി സ്റ്റേജിന മത്സരങ്ങളും നടന്നു.രണ്ടാം ദിനമായ ഇന്ന് ഒൻപത് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. വേദി മൂന്നിൽ നടന്ന ഭിന്നശേഷി കുട്ടികളുടെ കലോത്സവം ഏറെ ജനശ്രദ്ധയാകർഷിച്ചു.
85 സ്ക്കൂളുകളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ ഏഴാം തീയതി മുതൽ 10-ാം തീയതി വരെ നടക്കുന്ന കലോത്സവത്തിൽ പങ്കാളികളാകുന്നുണ്ട്.ഉപജില്ലാ കലോത്സവത്തിൻ്റെ ഉദ്ഘാടനം തവനൂർ എം.എൽ.എ – കെ.ടി ജലീൽ നിർവ്വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ ലോഗോ രൂപകൽപ്പന ചെയ്ത സി.സി.സിറിൽ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം കെ.എസ്.കെ തങ്ങൾ മുഖൈബിലി നിർവ്വഹിച്ചു. വട്ടംകുളം
പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ മാരായ പി പി മോഹൻദാസ്, ആരിഫ നാസർ, ഫൈസൽ ഇടശ്ശേരി, ഇബ്രാഹിം മൂതൂർ, ജയപ്രകാശ് മാസ്റ്റർ, ബാവ ഹാജി, നാസർ, ബെൻഷ കെ എം, കെ ടി ബാവ,
തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.ഉദ്ഘാടനത്തിന് മുന്നോടിയായി കുട്ടികളുടെ ഫ്ലാഷ് മോബും ബാൻ്റ് മേളവും അരങ്ങേറി.

Recent Posts

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

27 minutes ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

42 minutes ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

2 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

3 hours ago

മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ കാംപയിൻ നാലു ദിവസത്തെ ശുചികരണത്തിനൊരുങ്ങി മലപ്പുറം

മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…

3 hours ago

എ ഗ്രേഡ് ക്ഷേത്രമായി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രവും

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജില്ലയിലെ AGrade ക്ഷേത്രം ആയി സംസ്ഥാന സർക്കാർ ഉത്തരവ് പുറപെടുവിച്ചു1994 ജൂൺ മാസത്തിൽ…

5 hours ago