EDAPPALKOLOLAMBALocal news
എടപ്പാള്‍ കോലളമ്പ് അനുമതിയില്ലാതെ വെടിക്കെട്ട് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു

എടപ്പാള്‍:കോലളമ്പ് ഉത്സവത്തിനിടെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ‘ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ശനിയാഴ്ച വൈകിയിട്ട് കോലളമ്പ് കോലത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്.ചൈനീസ് വെടിക്കെട്ട് എന്ന പേരിലാണ് വെടിക്കെട്ട് നടന്നത്.തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ അനുമതി വാങ്ങാതെയാണ് വെടിക്കെട്ട് നടത്തിയത് എന്ന് തിരിച്ചറിഞ്ഞതോടെ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.വെടിക്കെട്ട് നടത്തിയ ആള്‍ക്കെതിരെയും കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയുമാണ് നടപടി.


